കോവിഡ് 19: കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ആഗസ്റ്റ് 4 വരെ നീട്ടി

കുവൈറ്റ്: കുവൈറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന അവധി ആഗസ്റ്റ് 4 വരെ നീട്ടി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തെ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളും സർവകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ആഗസ്റ്റ് 04 വരെ നീട്ടിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വാർത്ത ഏജൻസിയായ KUNA അറിയിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് ഇത്രയും നീണ്ട കാലം അവധി പ്രഖ്യാപിച്ച ആദ്യ ഗൾഫ് രാഷ്ട്രമായിരിക്കുകയാണ് കുവൈറ്റ്.