മലപ്പുറം:യുഡിഎഫിനൊപ്പം മുന്നോട്ട് പോകാനായി സാഹചര്യം നില്ക്കുന്നുവെങ്കിൽ അതിനൊപ്പം നിൽക്കുമെന്ന് അൻവർ. ബേപ്പൂർ സീറ്റിൽ യുഡിഎഫ് മുഹമ്മദ് റിയാസിനെ മത്സരിപ്പിച്ചാൽ താൻ അദ്ദേഹത്തിനെതിരെ മൽസരിക്കുമെന്നായിരുന്നു അൻവറിന്റെ വെല്ലുവിളി. പിണറായിസവും മരുമോനിസം ആശയങ്ങളാണ് ഇവിടത്തെ പ്രധാന വിഷയമെന്നും, ഇത് സ്വരാജ് ഇപ്പോഴും മനസ്സിലാക്കുന്നില്ലെങ്കിൽ പശ്ചിമബംഗാളിൽ സംഭവിച്ചത് പോലെയുള്ള സാഹചര്യങ്ങൾ കേരളത്തിലും ഉണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു.വി.ഡി. സതീശനോട് ചർച്ച ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയം ഒരു നിമിഷം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. നാമെല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. മാന്യമായ ഒരു തീരുമാനത്തിലെത്തുകയോ സമാധാനപരമായ ഒരു യോജിപ്പിലെത്തുകയോ ചെയ്താൽ, മരുമോനിസം ആശയത്തിന്റെ വേരറുക്കാൻ 2026 മേയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ താൻ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “അവർ ആലോചിക്കട്ടെ” എന്നായിരുന്നു അൻവറിന്റെ അവസാന പറഞ്ഞത് .