പിഎം ശ്രീ പദ്ധതി:പൊതുസമൂഹത്തിൻ്റെ ആശങ്കയകറ്റണം – നാഷണൽ ലീഗ്

0
110

കോഴിക്കോട്:കാവിവൽക്കരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും അതുമായി ബന്ധപ്പെട്ട കേന്ദ സർക്കാർ നിർദ്ദേശങ്ങളെ മുച്ചൂടും തള്ളിക്കളയുകയും ചെയ്ത ഇടത്പക്ഷ സർക്കാർ പിഎം ശ്രീ പദ്ധതിയിലൂടെ തിരുകിക്കയറ്റുന്ന സംഘ്പരിവാർ അജണ്ടകളോട് രാജിയാകുമെന്ന് പറയുന്നതിനെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. രാജ്യത്തിൻ്റെ തനതായ ചരിത്രത്തെ വളച്ചൊടിക്കുകയും അസ്വീകാര്യമായതൊക്കെ വെട്ടി മാറ്റുകയും ചെയ്ത കേന്ദ്രത്തിൻ്റെ സിലബസ്സ് പരിഷ്കരണങ്ങളെ സംസ്ഥാന സർക്കാർ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്. പിഎം ശ്രീ പദ്ധതി വിഭാവനം ചെയ്യുന്ന പാഠ്യക്രമത്തിൻ്റെ കാര്യത്തിലും ഈ നിലപാടുകൾ സാധ്യമാണെന്നിരിക്കെ ഹിന്ദുത്വ വിരുദ്ധതയുടെ വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടത് പക്ഷ സർക്കാരിനെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ ആർ എസ് എസ്സിന് തീറെഴുതാൻ ഗവർണ്ണറെ മറയാക്കി നടന്ന ശ്രമങ്ങളോട് നിസ്സംഗത പുലർത്തിയവർ ഇപ്പോൾ കാണിക്കുന്ന അമിതാവേശത്തെ രാഷ്ട്രീയ നാടകമായേ കാണാനാകൂ. അതേസമയം ഇടത് പക്ഷ നിലപാടുകളെ ഏകീകരിക്കാനും ഇത് സംബന്ധമായി പൊതു സമൂഹത്തിലുണ്ടായ ആശങ്കയകറ്റാനും സർക്കാർ നടപടികളെടുക്കണമെന്നും നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പരിശോധിക്കപ്പെടുമെന്നും കേരളത്തിന് ദോഷകരമാണെങ്കിൽ പിൻവലിക്കുമെന്നുമുള്ള മുന്നണി കൺവീനറുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് അദ്യക്ഷത വഹിച്ചു. സി പി നാസർ കോയ തങ്ങൾ, എൻ കെ അബ്ദുൽ അസീസ് ,ബഷീർ ബഡേരി, ജലീൽ പുനലൂർ, ഒ പി ഐ കോയ, ഷബീൽ ഹൈദ്രോസി തങ്ങൾ, ജെയിംസ് കാഞ്ഞിരത്തിങ്കൽ, അഡ്വ മനോജ് സി നായർ, ശർമ്മദ് ഖാൻ, എ എൽ എം കാസിം, സി എച്ച് മുസ്തഫ, പി ടി ഷാജഹാൻ , കെ. എ ലത്തീഫ് ,സാലിഹ് മേടപ്പിൽ , സ്വാലിഹ് ശിഹാബ് തങ്ങൾ,
ഒ പി റഷീദ്, റഫീഖ് അഴിയൂർ ചർച്ചയിൽ പങ്കെടുത്തു.