പ്രഥമ പ്രേംനസീർ ചലച്ചിത്രപ്രതിഭാപുരസ്കാരം പ്രേംകുമാറിന് 

തിരുവനന്തപുരം: പ്രേംനസീർ സുഹൃദ്സമിതിയേർപ്പെടുത്തിയ പ്രഥമ പ്രേംനസീർ ചലച്ചിത്രപ്രതിഭാപുരസ്കാരം പ്രേംകുമാറിന് . തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സൂര്യകൃഷ്ണമൂർത്തി പുരസ്കാരം പ്രേംകുമാറിന് കൈമാറി. പുരസ്കാരദാനച്ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രേംനസീർ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്നും പുതുതലമുറ അദ്ദേഹത്തെ മാതൃകയാക്കണമെന്നും കടന്നപ്പള്ളി പറഞ്ഞു.

മികച്ചചിത്രത്തിനുള്ള പുരസ്കാരം കെ. മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധപയ്യൻ ‘ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം മധുപാലിന് കെ. ജയകുമാർ സമ്മാനിച്ചു.

പ്രഭാവർമ്മ (മികച്ച ഗാനരചയിതാവ്) അജിത്ത് പൂജപ്പുര (മികച്ച തിരക്കഥാകൃത്ത്) പന്തളം ബാലൻ (പ്രേംനസീർ ശ്രേഷ്ഠപുരസ്കാരം) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. ജനപ്രിയചിത്രമായി കായംകുളം കൊച്ചുണ്ണിയെ തിരഞ്ഞെടുത്തു.