പ്രിയങ്ക ഇന്നു വീണ്ടും വയനാട്ടില്‍

സഹോദരനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ പ്രിയങ്ക വദ്ര ഇന്നു വയനാട്ടിലെത്തുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രിയങ്ക പര്യടനം നടത്തും.മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലും പിന്നീട്പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും. വയനാട്ടില്‍ കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്‍റെ വസതി സന്ദര്‍ശിക്കുന്ന പ്രിയങ്ക കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
.