സാഫ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം കുവൈത്തിൽ തുറന്നു

0
247

കുവൈത്ത് : കുവൈത്തിലെ പ്രമുഖ ഹോൾസെയിൽ കമ്പനിയായ സാഫ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഷുവൈഖിൽ തുറന്നു. ഷുവായ്ഖിലെ അൽഫഹം റൗണ്ടബൗട്ടിന്റെ അടുത്താണ് തുറന്നത്.പതിനേഴുവർഷത്തെ വോൾസെയിൽ രംഗത്തെ പാരമ്പര്യം ഇനി ഫാമിലി റീറ്റെയ്ൽ കസ്റ്റമാർക്കുകൂടെ ലഭ്യമാക്കുക എന്നതാണ് പുതിയ ഷോറൂമിലൂടെ ലക്ഷ്യമിടുന്നത്.ഹബീബ് കോയ തങ്ങൾ, അബൂസഊദ്, ഡയറക്ടർമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച്‌ രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലും ഡെലിവറി സംവിധാനമൊരുക്കി ഗ്രോസറികൾക്കും റെസ്റ്റോറന്റുകളും സാഫ് പതിനേഴുവർഷമായി വലിയ
ആശ്വാസമാണ്. റീറ്റെയ്ൽ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ എല്ലാ സാധനങ്ങളും നൽകുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് മാനേജിങ് ഡയറക്ടർ ഉമരുൽ ഫറൂഖ് പറഞ്ഞു.

ഒരു വീട്ടിലേക്ക് വേണ്ട മുഴുവൻ ഭക്ഷണ സാധനങ്ങളും ഒരുക്കിയാണ് സാഫ് പുതിയ ഔട്ട്ലെറ്റ് തുറന്നിരിക്കുന്നത്.
എക്സ്പ്രസ്‌ ഫോര്‍മാറ്റില്‍ ആവശ്യവസ്തുക്കള്‍
ഉപഭോക്താക്കളുട അടുത്ത്‌
ലഭ്യമാക്കുകയാണ്‌ സാഫ്.പുറം രഞ്ജ്യങ്ങളിൽ നിന്ന് നേരിട്ട് സാധനങ്ങൾ ഇറക്കുന്നത് കൊണ്ട് തന്നെ വിലക്കുറവിൽ എല്ലാവർക്കും നൽകാൻ കഴിയുന്നു എന്നതാണ് സാഫിന്റെ പ്രത്യേകത. രാവിലെ 3 മണിമുതൽ രാത്രി 11 മണി വരെ ഔട്ട്ലെറ്റ്‌ പ്രവര്‍ത്തിക്കും.ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതോടൊപ്പം പെട്ടെന്നുള്ള ഷോപ്പിങ്‌ അനുഭവവുമാണ്‌ സാഫ് വാഗ്ദാനം ചെയ്യുന്നതെന്ന്‌ മാനേജ്മെന്‍റ്‌ അറിയിച്ചു.