സൗദി അറേബ്യയിൽ ഫ്രഞ്ച് റെസ്റ്റോറൻ്റ് ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്കും പരമ്പരാഗത വസ്ത്രം ധരിക്കുന്ന പുരുഷന്മാർക്കും പ്രവേശനം നിഷേധിച്ചത് വിവാദമായി

0
67

റിയാദ്:  സൗദിയിൽ ഹിജാബ് ധരിച്ച സ്ത്രീകൾക്കും സൗദി ദേശീയ വസ്ത്രം ധരിക്കുന്ന പുരുഷന്മാർക്കും ഫ്രഞ്ച് റസ്റ്റോറൻറ് പ്രവേശനം നിഷേധിച്ചത് ഏറെ വിവാദങ്ങൾക്ക്  വഴിവെച്ചു.  ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് റസ്റ്റോറന്റന് എതിരെയാണ് ആരോപണം. സൗദി പോലുള്ള രാജ്യത്ത്  ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണെന്ന്  റിപ്പോർട്ട് ചെയ്യപ്പെടുന്നത് . നിരവധി സ്വദേശികൾ റെസ്റ്റോറന്റിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്.