കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ

0
103

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈറാനിൽ സുരക്ഷാ പരിശോധനക്കിടെ നിരവധി പേർ അറസ്റ്റിൽ. ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നിയമലംഘകരെ പിടികൂടുന്നതിനും ഗതാഗത സുരക്ഷ
വർധിപ്പിക്കുന്നതിനുമായാണ് അൽ-ഖൈറാനിൽ സുരക്ഷാ സേന ഫീൽഡ് ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്.
പരിശോധനയിൽ 467 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി. 20 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മുൻകരുതൽ കാരണങ്ങൾ മൂലം 10 പേരെ കസ്റ്റഡിയിലെടുത്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും പിടികൂടി.