ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

0
16

കൊച്ചി:നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം ജില്ലയിൽ ഇന്ന് പുലർച്ചെ നടന്ന ഈ അപകടത്തിൽ കുടുംബം സഞ്ചരിച്ച കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര.

അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാറിന്റെ മധ്യഭാഗത്തായിരുന്നു ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈൻ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു, മുൻസീറ്റിൽ സഹോദരനായിരുന്നു. ഷൈനിന് കൈയ്യിൽ പരിക്കേറ്റു. അമ്മയ്ക്കും സഹോദരനും ഡ്രൈവറുടേതുൾപ്പെടെയുള്ള മറ്റു പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലേക്ക് ചികിത്സ തുടരാൻ തീരുമാനിച്ചിരുന്നു.