5 വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി

5 രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കർശനമായും നടത്തണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയം. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്,തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കാണ് പരിശോധന കർശനമാക്കിയത്. ചൈനയിലും അമേരിക്കയിലുമടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് അതി വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം.

പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരെ ക്വാറന്റൈനിലാക്കും.  ആരോഗ്യ കേന്ദ്രങ്ങളുടെ കൊവിഡ് മുന്നൊരുക്കം നിരീക്ഷിക്കുന്നതിനായി ഡിസംബർ 27ന് ഇന്ത്യയിലുടനീളം മോക്ക് ഡ്രില്ലുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ചൈനയിൽ നിലവിൽ കൊവിഡ് വ്യാപനത്തിന് കാരണമാവുന്ന ഒമിക്രോൺ വകഭേദമായ ബി എഫ്.7 ഇന്ത്യയിൽ നാലുപേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൊവിഡ് ജാഗ്രത കർശനമാക്കിയത്. ഇവർ നാലുപേരും രോഗമുക്തി നേടിയിരുന്നു.