പാലക്കാട്:തമിഴ്നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്ന് മൂന്ന് കോടി രൂപയോളം തട്ടിപ്പ് ചെയ്തെന്ന ആരോപണത്തിൽ മുതലമട സ്നേഹം ട്രസ്റ്റിന്റെ ചെയർമാൻ സുനിൽ ദാസിനെ പൊലീസ് റിമാൻഡ് ചെയ്തു. ഇന്നലെയായിരുന്നു സുനിൽ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത് .
റിസർവ് ബാങ്കിൽ നിന്ന് ട്രസ്റ്റിന് മൂന്ന് കോടിയിലധികം രൂപ ലഭിക്കുമെന്നും, ഇതിനായി മുൻകൂർ ഫണ്ട് ആയി മൂന്ന് കോടി രൂപ നൽകണമെന്നും ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിയെ സുനിൽ ദാസ് വഞ്ചിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റിസർവ് ബാങ്കിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ കത്ത് കാണിച്ചാണ് സുനിൽ ദാസ് പണം എടുത്തത്. എന്നാൽ, ദീർഘനാൾ കഴിഞ്ഞും പണം തിരികെ ലഭിക്കാതെയതോടെ വ്യാപാരി പൊലീസിൽ പരാതി നൽകി.
ഈ സംഭവത്തിൽ കോയമ്പത്തൂർ സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം മധുരയിൽ നിന്നാണ് സുനിൽ ദാസിനെ അറസ്റ്റ് ചെയ്തത്.