കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമായി. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ സലാം(41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുമ്പോഴാണ് അപകടം.സലാമിനെ ഇടിച്ചത്. മറ്റൊരു ബസിനെ മറികടന്ന് മുന്നോട്ടുപോകുമ്പോഴാണ് അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ തട്ടുന്നത്. ബസ് തട്ടി താഴെവീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ അബ്ദുള്‍ സലാം മരിച്ചു.