മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി കുവൈത്ത് സിവിൽ ഡിഫൻസ് കമ്മിറ്റി

കുവൈത്ത് സിറ്റി: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കുവൈത്ത് സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മഴയും വെള്ളക്കെട്ടും നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുകളുടെ സന്നദ്ധതയും, എമർജൻസി കോളുകൾക്ക് അനുസൃതമായുള്ള പ്രവർത്തന സംവിധാനങ്ങളും അവർ പരിശോധിച്ചു.