താൽക്കാലികമായി അടച്ച കുവൈറ്റ് വ്യോമപാത തുറന്നു

0
21

കുവൈറ്റ് സിറ്റി : താൽക്കാലികമായി അടച്ച കുവൈറ്റ് വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷമാണ് വ്യോമഗതാഗതം പുന:സ്ഥാപിച്ചത്. കുവൈറ്റ് വ്യോമാതിർത്തിയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിലും, പ്രസക്തമായ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക കൃത്യമായ വിലയിരുത്തലുകൾ പരിഗണിക്കുന്നതിലുമുള്ള തങ്ങളുടെ താൽപ്പര്യമാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഡിജിസിഎ കൂട്ടിച്ചേർത്തു.