കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലിക്കെതിരായ അവിശ്വാസ പ്രമേയം

0
93

കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലിക്കെതിരെ സഭയിൽ അവിശ്വാസപ്രമേയം സമർപ്പിച്ചു.  പ്രമേയത്തിൽ പത്ത് എംപിമാർ ഒപ്പുവച്ചു. തുടർന്ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ജനുവരി 26 വരെ മാറ്റിവയ്ക്കാൻ പാർലമെൻറ് തീരുമാനിച്ചു.  അതോടൊപ്പം മറ്റൊരു സംഭവത്തിനു സഭ സാക്ഷിയായി.  സഭ നടപടിക്രമങ്ങൾക്കിടെ  സെക്രട്ടറി ജനറൽ അദേൽ അൽ ലുഗാനി താഴെ വീണു. അൽ-ലുഗാനിക്ക് വൈദ്യസഹായം നൽകുന്നതിനായി സ്പീക്കർ മർസൂഖ് അൽ-ഗാനിം സെഷൻ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു.