നിയ‌മങ്ങൾ കർശനമാക്കി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾ‌ക്ക് രണ്ട് ലക്ഷം ദിർഹം വരെ പിഴ

അബുദാബി: സ്കൂൾ ബസുകളിലെ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കി അബുദാബി. നിർദേശങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരുലക്ഷം മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി ഉണ്ടോയെന്ന് ഉറപ്പു വരുത്തിയാണ് സ്കൂൾ ബസുകൾക്ക് ലൈസൻസ് നൽകുന്നത്.

ലൈസൻ ഇല്ലാത്ത വാഹനങ്ങള്‍ സർവീസ് നടത്തിയാലും കർശന നടപടിയുണ്ടാകുമെന്നും അറിയിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ കർശനമാക്കിയതിനൊപ്പം ഇത് പാലിക്കുന്നോ എന്ന് അറിയാനുള്ള പരിശോധനകളും ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.