കുവൈറ്റ് സിറ്റി : ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്ന് പ്രവചിച്ചു.
തണുത്ത കാലാവസ്ഥ ചില കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്ന് വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ്
വർദ്ധിക്കുമെന്നും ഇത് കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
തണുപ്പും കാറ്റും ഉള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ, പ്രത്യേകിച്ച് കർഷകർ, വാഹനമോടിക്കുന്നവർ, കടൽ യാത്രക്കാർ എന്നിവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

































