പരിശോധനയെന്ന പേരിൽ മോഷണം: എക്സൈസ് ഉദ്യോഗസ്ഥരുൾപ്പെടെ 4 പേർ അറസ്റ്റിൽ

0
22

കൊച്ചി:അതിഥി തൊഴിലാളി ക്യാമ്പിൽ പരിശോധന എന്ന പേരിൽ കടന്നുചെന്ന് മോഷണം നടത്തിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരുൾപ്പെടെ നാല് പേരെ പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ സലീം യൂസഫ്, ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് മാറിയ സിദ്ധാർഥ് എന്നിവരും മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരും ഉൾപ്പെടുന്നു. വാഴക്കുളം പോസ്റ്റോഫീസ് ജംഗ്ഷനിലെ ക്യാമ്പിൽ നടന്ന മോഷണത്തിൽ 56,000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്നതായാണ് പൊലീസ് ആരോപണം. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്തു.