കുവൈറ്റിലെ പൊടിക്കാറ്റ് കാരണം ഇന്ത്യയിൽ നിന്നടക്കമുള്ള മൂന്ന് വിമാനങ്ങൾ ദമ്മാമിലേക്ക് വഴിതിരിച്ചുവിട്ടു

0
94

കുവൈറ്റ്‌ സിറ്റി : ഞായറാഴ്ച വൈകുന്നേരം കുവൈറ്റിലുണ്ടായ ശക്തമായ പൊടിക്കാറ്റ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാക്കി. ഇതോടെ ഇന്ത്യയിൽ നിന്ന് അടക്കമുള്ള മൂന്നു വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. കനത്ത പൊടിക്കാറ്റിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൃശ്യപരത 300 മീറ്ററിൽ താഴെയായിരുന്നു. അസിയട്ട്, കെയ്‌റോ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് എയർ കെയ്‌റോ വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള ഒരു ഇൻഡിഗോ വിമാനവുമാണ് തിരിച്ചുവിട്ടത്. അടിയന്തര നടപടിക്രമങ്ങളും അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളും വേഗത്തിൽ നടപ്പിലാക്കിയതായി എയർ നാവിഗേഷൻ വകുപ്പ് ഡയറക്ടർ ദാവൂദ് അൽ-ജർറ സ്ഥിരീകരിച്ചു. അസ്ഥിരമായ കാലാവസ്ഥയുടെ സമയത്ത് യാത്രക്കാരെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചത്.