അട്ടപ്പാടിയിൽ പുലിപ്പല്ലും ചന്ദനവുമായി മൂന്ന് പേർ അറസ്റ്റിൽ

0
47

പാലക്കാട്‌ :പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ തെരച്ചിലിൽ പുലിപ്പല്ലും ചന്ദനവും കടത്തിവിറ്റ രണ്ട് പേരെ പിടികൂടി. മുൻ വനംവകുപ്പ് വാച്ചർ കൃഷ്ണമൂർത്തി, പുതൂർ ചേരിയിലെ അബ്ദുള്ള സലാം, ആലുവ ശ്രീമൂലനഗരത്തിലെ നിയാസ്  എന്നിവരാണ് അറസ്റ്റിൽ ഉൾപ്പെടുന്നത്.രണ്ട് പുലിപ്പല്ലും അഞ്ച് കിലോഗ്രാം ചന്ദനവും സംഘം പിടിച്ചെടുത്തു.

സംഭവം നടന്നത് വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ. വനംവകുപ്പിന്റെ വിജിലൻസ് സംഘം പുലിപ്പല്ലും ചന്ദനവും വാങ്ങാൻ എത്തിയ അബ്ദുള്ള സലാമിനെ ആദ്യം തടഞ്ഞു. പിന്നീട്, അദ്ദേഹത്തിന്റെ ബൈക്കിൽ ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും, അയാൾ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി. തുടർന്ന്, പുലിപ്പല്ലുമായി അബ്ദുള്ള സലാമും നിയാസും അറസ്റ്റിലായി. ചോദ്യം ചെയ്യുന്നതിനിടെ പുലിപ്പല്ല് മുൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൃഷ്ണമൂർത്തി നൽകിയതായി വെളിപ്പെട്ടതോടെ, വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെയും പിടികൂടി. മൂന്ന് പേരെയും അഗളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.