കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് 2025 ന്റെ ഓണാഘോഷപരിപാടികൾ “തൃശ്ശൂർ തിരുവോണം-2025” ന് തുടക്കം കുറിച്ചു. വെള്ളിയാഴ്ച്ച സെപ്റ്റംബർ 5 തിരുവോണദിനത്തിൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് വിവിധതരം കലാപരിപാടികൾ, പൂക്കള മത്സരം , ഘോഷയാത്ര (പുലികളി, കുമ്മാട്ടി, ചെണ്ടമേളം) തുരുവാതിര , കൾച്ചറൽ മീറ്റിംഗ്, ഓണസദ്യ, പായസ മത്സരം , ഗാനമേള എന്നി പരിപാടികളോടെ വർണ്ണാഭമായി നടത്തുവാൻ തീരുമാനിച്ചു.
പ്രസിഡന്റ് സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക് സ്വാഗതവും ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ പരിപാടിയുടെ ബഡ്ജറ്റും അവതരിപ്പിച്ചു. അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് നോബി തെറ്റയിൽ, വനിതാവേദി കൺവീനർ പ്രതിഭ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു. തൃശ്ശൂർ തിരുവോണം -2025 കൺവീനർ ആയി റാഫി എരിഞ്ഞേരിയെ (സാമൂഹ്യ ക്ഷേമ സമിതി കൺവീനർ) തിരഞ്ഞെടുത്തു .ജോയിന്റ് കൺവീനേഴ്‌സ് ആയി ജഗതാംബരന്‍, സുധീർ കല്ലായില്‍, മിഥുൻ നന്ദകുമാർ, രാജന്‍ ചാക്കോ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.