കുവൈത്ത് സിറ്റി: വ്യാജ സാധനങ്ങൾ വിറ്റതിന് സാൽമിയയിലെ രണ്ട് കടകൾക്ക് പിഴ ചുമത്തി. വാണിജ്യ വ്യവസായ മന്ത്രാലയമാണ് പിഴ ചുമത്തിയത്. സാൽമിയയിലെ ഒരു തുണിക്കടയിൽ നിന്ന് പ്രമുഖ രാജ്യാന്തര ബ്രാൻഡിന്റെ വ്യാജ മുദ്ര പതിച്ച വസ്ത്രങ്ങളും ഷൂകളും വലിയ അളവിൽ കണ്ടെത്തി. സമാനമായി വ്യാജ മുദ്രകളുള്ള മൊബൈൽ ഫോൺ കവറുകൾ വിറ്റതിന് മൊബൈൽ ആക്‌സസറീസ് ഷോപ്പിനും സംഘം പിഴ ചുമത്തിയിട്ടുണ്ട്





























