കനത്തമഴ, സംസ്ഥാനത്ത് ഇന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു

സംസ്ഥാനത്ത് കനത്തമഴയിലും ഉരുള്‍പൊട്ടലിലുമായി രണ്ടര വയസുകാരി ഉള്‍പ്പെടെ മൂന്ന് മരിച്ചു. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലിൽ ഒഴുക്കില്‍പ്പെട്ടാണ് രണ്ടര വയസുകാരി തസ്ലീന, താഴെ വെളളറയിലെ രാജേഷ് എിവർ മരിച്ചത്.

കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവരെ കാണാതായത്. കോട്ടയത്ത് ഴുക്കില്‍ പെട്ട കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍ ചപ്പാത്തിന് സമീപം കണ്ടെത്തി. ഇന്നലെ ഇയാള്‍ ഒഴുക്കില്‍പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു