പ്രത്യേക റസിഡൻഷ്യൽ ഏരിയകളിൽ പ്രവാസി ബാച്ചിലർമാർക്ക് താമസസ്ഥലം നൽകുന്നത് നിരോധിക്കുന്ന കരട് നിയമം മന്ത്രി സഭയുടെ പരിഗണനയിൽ

0
106

കുവൈറ്റ് സിറ്റി: പ്രത്യേക റസിഡൻഷ്യൽ ഏരിയകളിൽ പ്രവാസി ബാച്ചിലർമാരെ പാർപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള കരട് നിയമം മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല മന്ത്രിസഭാ സമിതിക്ക് സമർപ്പിച്ചു. ഫത്വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് ഇത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിംഗ് ഏരിയകളിൽ പ്രവാസി ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകളോ അവയുടെ ഭാഗങ്ങളോ വാടകയ്‌ക്കെടുക്കുന്നത് നൽകുന്നത് നിരോധിക്കുന്നത് ആണ് ഈ നിർദ്ദിഷ്ട നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഈ പ്രദേശങ്ങളിൽ ബാച്ചിലർമാരുടെ താമസവും വിലക്കിയിട്ടുണ്ട്.

ഉടമകൾ, ഈ നിരോധനത്തിന്റെ പരിധിയിൽ വരാത്ത വ്യക്തികൾക്ക് താമസ സ്ഥലം വാടകയ്‌ക്ക് നൽകുകയാണെങ്കിൽ, റീജിയണൽ മേയറുടെ അംഗീകാരത്തിനായി മുനിസിപ്പാലിറ്റിക്ക് വാടക കരാറിന്റെ  പകർപ്പ് നൽകേണ്ടതുണ്ട്.

ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിംഗ് ഏരിയകളിലെ ബാച്ചിലർമാരായ  വാടകക്കാർക്കു പ്രോപ്പർട്ടി ഉടമയുമായോ ഉടമയുടെ പങ്കാളിയുമായോ നാലാം ഡിഗ്രി വരെ ബന്ധുബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിവിൽ കാർഡുകൾ നൽകാൻ കഴിയില്ലെന്ന് കരട് നിയമം വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാൽ കുറഞ്ഞത് ആയിരം ദിനാറും പരമാവധി അയ്യായിരം ദിനാർ വരെ പിഴ ഈടാക്കാം എന്ന് കരട് നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.