കുവൈത്തിൽ വാഹന പരിശോധന പുനരാരംഭിച്ചു

0
116

കുവൈത്ത് സിറ്റി : 2021 ജനുവരി 10 ഞായറാഴ്ച മുതൽ കുവൈത്തിൽ എല്ലാ വാഹനങ്ങളുടെയും സാങ്കേതിക പരിശോധന ജനറൽ ട്രാഫിക് വകുപ്പ് പുനരാരംഭിച്ചു. കൊറോണ വ്യാപനം മൂലം ഒൻപതു മാസമായി നിർത്തിവച്ചിരുന്ന പരിശോധനയാണ് പുനരാരംഭിച്ചത്. കൊറോണ പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് 10 മുതലാണ് വാഹനപരിശോധന നിർത്തിവയ്ക്കുകയും പിഴ അടക്കുന്നതിന് കാലതാമസം അനുവദിക്കുകയും ചെയ്തത്. ഇന്ന് മുതൽ സാങ്കേതിക പരിശോധന വകുപ്പുകൾ പതിവുപോലെ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.