വയനാട്ടിലെ വെള്ളാർമല ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

0
150

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനാജനകമായ ഓർമ്മകൾക്കിടയിലും വയനാട്ടിലെ വെള്ളാർമല ഹൈസ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി. സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ 55 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ ഒരു വിദ്യാർത്ഥിക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു.

ഇതേ സ്കൂളിൽ വെള്ളാർമലയിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ 32 കുട്ടികൾ ജീവഹാനി വന്നിരുന്നു. അവരിൽ ഏഴ് പേർ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഹാജരാകേണ്ടവരായിരുന്നു. സ്കൂൾ കെട്ടിടം തകർന്നതിനെ തുടർന്ന്,ഇപ്പോൾ മേപ്പാടി സ്കൂളിനോട് ചേർന്ന കെട്ടിടത്തിലാണ്** വെള്ളാർമല ഹൈസ്കൂൾ പ്രവർത്തിക്കുന്നത്.