എംകെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്

0
102

തമിഴ്നാട്: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡൽഹി സന്ദർശനത്തെ കടുത്താക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ് . ഇഡി അന്വേഷണത്തിൽ നിന്നുള്ള ഭയത്താൽ മുഖ്യമന്ത്രി ബിജെപിയിൽ അഭയം തേടിയെന്ന് അദ്ദേഹം ആരോപിച്ചു. ടാസ്മാക് അഴിമതി കേസിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഡൽഹി സന്ദർശനമെന്നും വിജയ് പറഞ്ഞു. സ്റ്റാലിൻ പ്രധാനമന്ത്രിയോട് അന്വേഷണം നിർത്തിവയ്ക്കാൻ അഭ്യർത്ഥിച്ചതായി വിമർശിക്കുകയും, കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇരുകൂട്ടരും രഹസ്യസഖ്യത്തിലെന്ന് വിജയ് പറഞ്ഞു.

സ്റ്റാലിൻ ഡൽഹിയിൽ എത്തിയത് നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനായിരുന്നു, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡിഎംകെ പ്രധാനമന്ത്രി മോദിയെയോ ഇഡിയെയോ ഭയപ്പെടുന്നില്ല. ഏതെങ്കിലും നിയമവിരുദ്ധമായ നടപടിയെതിരെ നിയമപരമായി പോരാടുമെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഡിഎംകെ ശക്തമായി നിൽക്കുമെന്നും രാഷ്ട്രീയ സമ്മർദങ്ങളെ ചെറുക്കുമെന്നും ഉദയനിധി ഊന്നിപ്പറഞ്ഞു. കരുണാനിധി വളർത്തിയെടുത്ത ഡിഎംകെ പെരിയാറിന്റെ തത്വങ്ങളിൽ ഉറച്ച നിൽക്കുന്ന ആത്മാഭിമാനമുള്ള പാർട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം തമിഴ്നാട്ടിന് കേന്ദ്ര ഫണ്ടുകൾ ഉറപ്പാക്കാനുള്ള ശ്രമമാണെന്നും ഉദയനിധി വ്യക്തമാക്കി.