വടകരയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെ മരം വീണ് വയോധികൻ മരിച്ചു

0
142

കോഴിക്കോട്:കനത്ത മഴയിൽ വടകരയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെ മരം വീണ് ഒരു വയോധികൻ മരിച്ചു . വില്യാപ്പള്ളി സ്വദേശി പവിത്രൻ ആണ് മരിച്ചത്. രാവിലെ 11 മണിയോടെ സംഭവം നടന്നു. തെങ്ങ് വീണ് പരിക്കേറ്റ പവിത്രനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ അദ്ദേഹം അന്തരിച്ചു. മൃതദേഹം വടകര സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.