പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്ര സർക്കാരിന്റെ പ്രൊജക്ടാണെന്ന് എസ്എൻഡിപി യോഗ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിന് ശേഷം, ഈ പ്രോജക്ടിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
“വിഴിഞ്ഞം തുറമുഖം കേന്ദ്ര സർക്കാരിന്റെ പ്രൊജക്ടാണ്. ഫണ്ടിംഗ് കൂടിയും കേന്ദ്രമാണ് നൽകിയത്. കടമാണെങ്കിലും ഈ പണം കേന്ദ്രത്തിന്റേതാണ്. പക്ഷേ, ഇപ്പോൾ പലരും ഈ പ്രോജക്ടിന്റെ ക്രെഡിറ്റ് അപഹരിക്കാൻ ശ്രമിക്കുന്നുണ്ട്.”തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷം ഇന്നലെ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം വലിയ തോതിൽ വിമർശിച്ചിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ പങ്കെടുത്തത് വിവാദമാക്കേണ്ട ഒന്നുമല്ലെന്ന് തുഷാർ വ്യക്തമാക്കി.
“രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ക്ഷണത്തിലല്ല, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്. എസ്പിജി പ്രോട്ടോക്കോൾ അനുസരിച്ച്, പ്രധാനമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് സദസ്സിൽ എത്തേണ്ടതുണ്ട്. അത് മാത്രമാണ് അദ്ദേഹം പാലിച്ചിട്ടുള്ളത്” ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.