സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

0
227

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടെ മഴ ഉണ്ടായിരിക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാം. എറണാകുളം, തൃശൂർ ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ പതിച്ചിട്ടുണ്ട്.

മെയ് ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മെയ് എട്ടിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതോടപ്പം കോഴിക്കോട്, പാലക്കാട് ചില പ്രദേശങ്ങളിൽ ചൂട് 39°C വരെ ഉയരാം.
തൃശൂർ, കണ്ണൂർ 38°C വരെ ചൂട്ന് സാധ്യത.
മലപ്പുറം, കാസർകോട് 37°C വരെയും,
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം 36°C  വരെ ചൂട് രേഖപ്പെടുത്താനിടയുണ്ട്.