തിരുവനന്തപുരത്ത് വെയിറ്റിങ് ഷെഡിലേക്ക് ബസ് ഇടിച്ചു കയറി വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ചെറുമഞ്ചലില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അഞ്ച് വിദ്യാര്‍ത്ഥികളടക്കം ആറുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാള്‍ ബസിലെ യാത്രക്കാരനാണ്.

നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് വളവുതിരിഞ്ഞതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.