കുവൈത്ത് സിറ്റി : കോവിഡ് സാഹചര്യത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ മൂന്നാമത് ചാര്‍ട്ടര്‍ വിമാനം കുവൈത്തിലെത്തി
മസ്ക്കറ്റ് വഴി 90 യാത്രക്കാരാണ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കുവൈത്തിലെത്തിയത്
കോഴിക്കോട് , തിരുവനന്തപുരം എയർപ്പോർട്ടുകളിൽ നിന്ന് സലാം എയറിന് മസ്ക്കറ്റിലെത്തിയ യാത്രക്കാർ ജസീറ
എയർവേയ്സിൽ വെള്ളിയാഴ്ച വൈകുന്നേരം 4.50 നാണ് കുവൈത്തിലെത്തിയത്
തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ഹോളിഡേയ്സ് & ട്രാവല്‍സുമായി സഹകരിച്ചാണ് ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയത്
കുവൈത്തിലേക്ക് തിരിച്ചെത്താന്‍ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ഈ ചാര്‍ട്ടര്‍ വിമാനം. തങ്ങളുടെ ജീവനോപാധികള്‍ നിലച്ചു പോകുമോ എന്ന് ആശങ്കയില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ ചിറകു വിരിക്കുകയായിരുന്നു വെല്‍ഫെയര്‍ കേരള കുവൈത്ത് . വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായവർ ഉൾപ്പെടെയുള്ളവർക്ക്
ആശ്വാസമായി ഈ ചർട്ടർ വിമാനം,
ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് വിമാന കമ്പനികള്‍ക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത് . അത്കൊണ്ട് തന്നെ അടിയന്തിരമായി തിരിച്ചെത്തേണ്ടവര്‍ക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥ തുടരുകയാണ്. അവര്‍ക്കെല്ലാം വലിയ ആശ്വാസമാണ് ഈ ചാര്‍ട്ടര്‍ വിമാനം.
വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ ചാര്‍ട്ടര്‍ വിമാനം സെപ്റ്റംബര്‍ രണ്ടിനും രണ്ടാമത് വിമാനം സെപ്റ്റംബർ 10 നും കുവൈത്തിലെത്തിയിരുന്നു.
ഒക്ടോബർ 11 ന് നാലാമത് ചാർട്ടർ വിമാനവും സജ്ജീകരിച്ചിട്ടുണ്ട്
സാധാരണ ബുക്കിംഗിലൂടെ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുകയും യാത്രാ സംബന്ധമായ കൃത്യമായ മാർഗനിർദേശങ്ങളും നൽകിയ വെൽഫെയർ കേരള കുവൈത്തിന് നന്ദി പറയുകയാണ് തിരിച്ചെത്തിയ പ്രവാസികൾ
പദ്ധതിക്ക് ഖലീല്‍ റഹ്മാന്‍ , സഫ് വാന്‍, അന്‍വര്‍ സയീദ് , ഗിരീഷ് വയനാട് , ലായിക് അഹമ്മദ് , അന്‍വര്‍ ഷാജി , റഫീഖ് ബാബു , ഷഫീര്‍ അബൂബക്കര്‍ , ഷൌകത്ത് വളാഞ്ചേരി , ഗഫൂര്‍ എം.കെ , വിഷ്ണു നടേശ്, റഷീദ് ഖാന്‍ , അഫ് താബ്, അനിയന് കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍ നിന്നും സൌജന്യ ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ വര്ഷം വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.