കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള കുവൈത്ത് സർക്കാർ നടപടികളെ പ്രശംസിച്ച് മനുഷ്യാവകാശങ്ങൾക്കായുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. അതേസമയം അഴിമതി വിരുദ്ധ നിയമം സർക്കാർ ആർ വേണ്ടവിധം നടപ്പാക്കിയില്ലെന്നും പരാമർശമുണ്ട്.
അഴിമതി വിരുദ്ധ അതോറിറ്റി “നസഹ”യ്ക്ക് 431 അഴിമതി റിപ്പോർട്ടുകൾ ലഭിച്ചതായും നവംബർ വരെ 13 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും ഒരു കേസ് കോടതിയിലേക്ക് റഫർ ചെയ്തതായും മറ്റൊന്ന് ഒഴിവാക്കിയതായും ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അഴിമതി മൂലം രാജ്യത്ത് പ്രതിവർഷം 1.2 ബില്യൺ ദിനാർ നഷ്ടമാകുന്നുവെന്ന് കുവൈത്ത് ഇക്കണോമിക് സൊസൈറ്റി സൂചിപ്പിച്ചതും റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്,





























