കുവൈറ്റ് സിറ്റി : കുവൈറ്റിലെ പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖയായ എം എം സി മെഡിക്കൽ സെന്ററിൽ (സാൽമിയ ബ്ലോക്ക് 3) ഗർഭിണികൾക്കായി ഏറ്റവും നവീനമായ 4D ആന്റിനേറ്റൽ സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു. ഗൈനക്കോളജി വിദഗ്ധയായ ഡോ. സഹറിന്റെ നേതൃത്വത്തിലാണ് ഈ ആധുനിക സേവനം ലഭ്യമാകുന്നത്. ഗർഭസ്ഥ ശിശുവിന്റെ ഓരോ ചലനവും തത്സമയം വ്യക്തമായി കാണാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ, മാതാപിതാക്കൾക്ക് ഒരു അതുല്യ അനുഭവം സമ്മാനിക്കുന്നു.
പരമ്പരാഗത സ്കാനിംഗിനെ അപേക്ഷിച്ച് 4D സ്ക്രീനിംഗ് ശിശുവിന്റെ ചലനങ്ങളും മുഖഭാവങ്ങളും കൂടുതൽ വ്യക്തതയോടെ തത്സമയം കാണാൻ സഹായിക്കുന്നു. ഇത് ശിശുവിന്റെ വളർച്ചയും ആരോഗ്യനിലയും കൃത്യമായി വിലയിരുത്താൻ ഡോക്ടർമാർക്ക് സഹായകമാകുന്നു. കൂടാതെ, പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി സമയോചിതമായ ചികിത്സ നൽകുന്നതിനും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടുന്നു.
4D സ്ക്രീനിംഗ് ഒരു മെഡിക്കൽ പരിശോധന മാത്രമല്ല, മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം കൂടുതൽ ശക്തമാക്കുന്ന ഒരു അനുഭവവുമാണെന്നും ,ഗർഭസ്ഥ ശിശുവിന്റെ സ്വാഭാവിക ചലനങ്ങൾ നേരിൽ കാണുന്നത് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുകയും ചെയ്യുമെന്നും , അമ്മക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഈ പരിശോധന നടത്തുന്നതെന്നും മെട്രോ മാനേജ്‌മന്റ് അറിയിച്ചു.






























