അംബാസഡർ സിബി ജോർജ്​ വ്യോമയാനവകുപ്പ്​ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

0
23

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ വ്യോമയാനവകുപ്പ്​ മേധാവി ശൈഖ്​ സൽമാൻ ഹമൂദ്​ അസ്സബാഹുമായി കൂടിക്കാഴ്​ച നടത്തി. ​കോവിഡ്​ പശ്ചാത്തലത്തിൽ ​ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന്​ നേരിട്ടുള്
വിമാന സർവീസിന്​ വിലക്കുള്ളതിനാൽ തിരിച്ചുവരാൻ
പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ വിഷയം അംബാസഡർ വ്യോമയാന വകുപ്പി
ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യയിൽനിന്ന്ഗാർഹികത്തൊഴിലാളികളെ
തിരിച്ചുകൊണ്ടുവരാൻ എടുത്ത നടപടികൾക്ക്​ നന്ദി പറഞ്ഞ അംബാസഡർ സ്വകാര്യ
തൊഴിൽവിസയിലുള്ളവർക്കും കുവൈത്തിലേക്ക്​ തിരിച്ചുവരാൻഅവസരമൊരുക്കണമെന്ന്​ അഭ്യർഥിച്ചു. ഉഭയകക്ഷി ബന്ധവും വ്യോമായാന മേഖലയിലെസഹകരണവും ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.