അ‍ജ്ഞാതൻ തട്ടിക്കൊണ്ടു പോയി തടവിലാക്കിയെന്ന പരാതിയുമായി യുവതി

abuse

കുവൈറ്റ്: അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയി തടവിലാക്കി ക്രൂര മർദനത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. ഫിലിപ്പൈൻ സ്വദേശിയായ യുവതിയാണ് സാല്‍മിയ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്.

തന്നെ തട്ടിക്കൊണ്ടു പോയി ഒരു ദിവസം മുഴുവൻ തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചുവെന്നും ഇതിനു ശേഷം വിട്ടയച്ചുവെന്നുമാണ് ഇവര്‍ പരാതിയിൽ ആരോപിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടു പോയതെന്നും ഇയാളെ അറിയില്ലെന്നും ഇവർ പറയുന്നു. മർദനമേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോർട്ടുകളും യുവതി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.