ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്

കുവൈത്ത് സിറ്റി: ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുവൈറ്റ് സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 21 കാരനായ പ്രതി കുട്ടിയെ നിരവധി തവണ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി കോടതി കണ്ടെത്തി. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.