ഇന്ത്യയിൽ പബ്ജി യുടെ രണ്ടാംവരവ് ഉടനില്ല

പബ്ജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ് ഉടൻ ഉണ്ടാകില്ല. 2021 മാർച്ചിന് മുൻപ് പബ്ജി മൊബൈൽ ഇന്ത്യ ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി. പബ്ജി യുടെ ഇന്ത്യൻ പതിപ്പായ പബ്ജി മൊബൈൽ ഇന്ത്യ സെൻസറിംഗ് കഴിഞ്ഞതായാണ് വിവരം. എന്നാൽ തുടർ നടപടികൾക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. നിരോധിക്കപ്പെട്ട ഗ്ലോബൽ വേർഷൻ ബാറ്റിൽ റോയൽ തിരികെ കൊണ്ടുവരുന്നതിനായി പബ്ജി കോർപ്പറേഷൻ സർക്കാരിന്‍റെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.