ഒമാനിൽ ഇന്ത്യൻ വിദ്യാർഥി ജീവനൊടുക്കി

0
22
പ്രതീകാത്മ ചിത്രം

മസ്കറ്റ്: പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. വാദികബീർ ഇന്ത്യൻ സ്കൂൾ വിദ്യാര്‍ഥിനിയായ പതിനാറുകാരിയാണ് താമസിക്കുന്ന വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തമിഴ്നാട് സ്വദേശിയാണ്. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. വിദ്യാർഥിയുടെ മരണവിവരം സ്കുൂൾ അധികൃതർ തന്നെയാണ് വാർത്തക്കുറിപ്പിലൂടെ പുറത്തു വിട്ടത്. വിദ്യാര്‍ഥിയോടുള്ള ആദരസൂചകമായി ഇന്ന് സ്കൂളിന് അവധി നല്‍കിയിരുന്നു.