ഒ എൻ സി പി കുവൈറ്റ് – ക്വിറ്റ് ഇന്ത്യ ദിനാചരണം

 

 

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ” ഗാന്ധിയൻ ആദർശങ്ങളിലൂടെ വർഗ്ഗീയതക്കെതിരെ ” എന്ന ആശയമുയർത്തി ,ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. ഐ എ സി സി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ്‌ എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ  നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച  സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ആനുകാലിക കാലഘട്ടത്തിൽ ഗാന്ധിയൻ ആശയ ,ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നിൽ നിന്ന് പ്രവർത്തിക്കാൻ സംഘടനാംഗങ്ങൾ തീരുമാനമെടുത്തു. ഒ എൻ സി പി ജനറൽ  സെക്രട്ടറി ജീവ്സ്  എരിഞ്ഞേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സൂരജ് പോണത്ത് നന്ദി പറഞ്ഞു.  എക്സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, ,ജോഫി ജോൺ,  എന്നിവർക്കൊപ്പം ശ്രീ ബിൻ ശ്രീനിവാസൻമാക്സ് വെൽ ഡിക്രൂസ് രവി മനയത്ത്മാത്യു വാലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.