കണ്ണൂർ മുണ്ടയാട് സ്വദേശി അജേഷ് കുമാർ  മരണപ്പെട്ടു

0
22

ഫ്രന്റ്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ, സാൽമിയ ഈസ്റ്റ് യൂണിറ്റ് അംഗവും കണ്ണൂർ മുണ്ടയാട് സ്വദേശിയുമായ അജേഷ് കുമാർ (49) കുവൈറ്റ്‌ സിറ്റിയിലെ താമസ സ്ഥലത്ത് ഇന്നലെ രാത്രി (14.08.19) കുഴഞ്ഞ് വീണ് മരണപ്പെട്ടു.  അബ്ബാസ്സിയ മൂകാംബിക ജ്വല്ലറി ജീവനക്കാരൻ ആയിരുന്നു. ഭാര്യ : ആശ അജേഷ്. വർഷ അജേഷ്, മേഘ അജേഷ് എന്നിവർ മക്കളാണ്

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്)  നേതൃത്വത്തിൽനടന്നുവരുന്നു.