കുവൈത്തിലെ പുതിയ മന്ത്രിസഭ രൂപീകരിച്ചു

കുവൈത്ത് സിറ്റി 37 മത് കുവൈത്ത് മന്ത്രിസഭ അധികാരമേറ്റു. ശൈഖ് ഖാലിദ് അൽ സഭ അൽ ഹമ്മദ് അൽ സഭ യുടെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയാണ് ഇത്. കഴിഞ്ഞ ഡിസംബർ 8 നായിരുന്നു കുവൈത്ത് അമീർ, ഷെയ്ഖ് ഖാലിദിനെ വീണ്ടും പ്രധാനമന്ത്രിയായി ചുമതല ഏൽപ്പിച്ചത്. 16 അംഗ മന്ത്രിസഭയിലെ ഏക വനിതാ അംഗം ആണ് ആണ് ഡോ. റെന അല് ഫാരിസ്. പൊതുമരാമത്ത് അത് മുനിസിപ്പാലിറ്റി വകുപ്പുകളുടെ ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ഈ മന്ത്രി സഭയിൽ നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്
സുപ്രധാന വകുപ്പുകളായ ആഭ്യന്തരം ഷെയ്ഖ് തമർ അൽ അലി അൽ സബാഹിനും, പ്രതിരോധം ദം ഷെയ്ഖ് അ അഹമ്മദ് അൽ ജാബർ അൽ അലിക്കും വിദേശകാര്യം ഷെയ്ഖ് അഹമ്മദ് അൽ നാസർ അൽ സബഹിനുമാണ്. മുൻ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി അനസ് അൽ സലേക്ക് ക്യാബിനറ്റ് കാര്യ വകുപ്പാണ് നൽകിയിരിക്കുന്നത്. അധിക ചുമതലയായി ഉപപ്രധാനമന്ത്രി പദവും നൽകിയിട്ടുണ്ട് ഉണ്ട്.