കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ചരക്ക് കപ്പലായ അറബ് കതർ മറിഞ്ഞ് തൃശൂർ സ്വദേശി മരിച്ചു. മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷാണ് (26) മരിച്ചത്. അപകടത്തിൽ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയിൽ അമൽ കെ. സുരേഷി (26) നായുള്ള തിരച്ചിൽ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എംബസി അധികൃതർ അമലിൻ്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു. ഇതേ പ്രകാരം ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ടുവരികയാണ്. മരിച്ച ഹനീഷ്10 മാസം മുൻപാണ് കപ്പലിൽ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുൻപേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു. ഹനീഷിന്റെ അമ്മ: നിമ്മി. സഹോദരൻ: ആഷിക്.
Home Middle East Kuwait കുവൈത്തിൽ കപ്പൽ മറിഞ്ഞ് തൃശൂർ സ്വദേശി മരിച്ചു; കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ