കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ജാഗ്രതേ.

. കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ  ഇനി മുതൽ വൻ പിഴ അടക്കേണ്ടി വരുമെന്ന് കുവൈത്ത്‌ പരിസ്ഥിതി സമിതിമുന്നറിയിപ്പ്‌ നൽകി.  ഇത്‌ പ്രകാരം പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ചുരുങ്ങിയത്‌ 50 ദിനാർ മുതൽ പരമാവധി 500 ദിനാർ വരെ പിഴ ചുമത്തും. കടലോരങ്ങളിലും മരു പ്രദേശങ്ങളിലും ചെലവഴിക്കാൻ എത്തുന്നവർ പൊതുജനാരോഗ്യ, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പാലിക്കുകയും മാലിന്യങ്ങൾ ശരിയായ ഇടങ്ങളിൽ നിക്ഷേപിക്കികുയും ചെയ്യണമെന്ന് സമിതി പൊതു ജനങ്ങളോട്‌ അഭ്യർത്തിച്ചു. ഇതിനായി മാധ്യമങ്ങൾ വഴി ബോധ വൽക്കരണ പ്രചാരണം നടത്തുമെന്നും സമിതി അധികൃതർ വ്യക്തമാക്കി.ഇത്‌ കൂടാതെ ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധി പോസ്റ്ററുകളും സ്ഥാപിക്കും. നിർണ്ണയിക്കപ്പെട്ട അതാത്‌ ഇടങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളൂ എന്നും പരിസ്ഥിതി സംരക്ഷണ അധികൃതർ പൊതു ജനങ്ങളോട്‌ അഭ്യർത്ഥിച്ചു.