Home Middle East Kuwait കുവൈത്തിൽ ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്നവരെ ഉടൻ നാടുകടത്തും

കുവൈത്തിൽ ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്നവരെ ഉടൻ നാടുകടത്തും

0
241

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏര്‍പ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചു. മാർക്കറ്റുകൾ, മാളുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചകരെ കണ്ടെത്തുന്നതിന് സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.പിടിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്തും.