കേര മഴവില്ല് 2019 – കുട്ടികളുടെ ചിത്ര രചനാ മത്സരം

 കുവൈറ്റിലെ എറണാകുളം ജില്ലാ നിവാസികളുടെ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര ചിത്ര രചനാ മത്സരം ഈ വർഷവും സംഘടിപ്പിക്കുന്നു.കേര മഴവില്ല് 2019 എന്ന ഈ പരിപാടിയിലേക്ക് നിങ്ങളേവരെയും ഹാർദ്ദ്ദവമായി സ്വാഗതം ചെയ്യുന്നു.
2019 ഏപ്രിൽ 26-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മണി മുതൽ അബ്ബാസിയ യുണയിറ്റെഡ് ഇന്ത്യൻ സ്കൂളിൽ വച്ചായിരിക്കും ചിത്ര രചനാ മത്സരങ്ങൾ നടക്കുക.
മത്സര നിബന്ധനകൾ.
3 മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക. ഇവർക്ക് A4 വലിപ്പത്തിലുള്ള ചിത്രം മത്സര സമയത്ത് കൊടുക്കുന്നതായിരിക്കും, ക്രയോണ്‍  ഉപയോഗിച്ച് നിറം കൊടുക്കുകയാണ് വേണ്ടത്.
8 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക. ഇവർക്ക് A4 വലിപ്പത്തിലുള്ള ചിത്രം മത്സര സമയത്ത് കൊടുക്കുന്നതായിരിക്കും, കളർ പെൻസിൽ ഉപയോഗിച്ച് നിറം കൊടുക്കുകയാണ് വേണ്ടത്.
12 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക. ഇവർക്ക് മത്സര സമയത്ത് കൊടുക്കുന്ന ആശയം അനുസരിച്ച് മത്സര സമയത്ത് കൊടുക്കുന്ന A3 വലിപ്പത്തിലുള്ള കടലാസിൽ ചിത്രം വരച്ചു വാട്ടർ കളർ ഉപയോഗിച്ച് നിറം കൊടുക്കുകയാണ് വേണ്ടത്.
മത്സരാർത്ഥികൾ അവരവർക്ക് ആവശ്യമുള്ള ക്രയോണ്‍, കളർ പെൻസിൽ , വാട്ടർ കളർ, പെയിൻറ് ബ്രഷ് തുടങ്ങിയ സാധനങ്ങൾ കൊണ്ടു വരേണ്ടതാണ്.
മത്സരവിഷയം മത്സര സമയത്ത് മാത്രം വെളിപ്പെടുതുന്നതായിരിക്കും. മത്സരത്തിൽ ജഡ്ജുമാരുടെ വിധി അന്തിമമായിരിക്കും.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് കേരയുടെ “വസന്തോത്സവം 2019” പരിപാടിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾ  66564435/ 67636373/69036082/97160126/ 90976848/65824890/   65740500 / 66988275/66278633എന്ന നമ്പരുകളിലോ അഥവാ kera2011ekm@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെട്ടു 2019  ഏപ്രിൽ 20-നു മുൻപ്, മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.