കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌, ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

 

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30  ന് വ്യാഴാഴ്ച  അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ  സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ വലിയ ജനാവലിയുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്‌ മലബാർ ഗോൾഡ് പ്രതിനിധി ശ്രീ. വിപിൻ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീനീഷ് പ്രസ്തുത ചടങ്ങിൽ  അദ്ധ്യക്ഷനായിരുന്നു.  ജനറൽ സെക്രട്ടറി  അബ്ദുൾ നജീബ് .ടി.കെ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജനാബ്.മുഹമ്മദ് അരിപ്ര ഇഫ്‌താർ സന്ദേശം നൽകി. രക്ഷാധികാരി ഭരതൻ. മഹിളാവേദി പ്രസിഡണ്ട് ഇന്ദിര രാധാകൃഷ്ണൻ, സെക്രട്ടറി ഷൈനി അരോത്ത്, വിവിധ ഏരിയാ പ്രസിഡണ്ടുമാരായ ശ്രീനിവാസൻ, ശിവദാസൻ, വാരിജാക്ഷൻ, റിജിൻരാജ്,  പ്രഭീഷ്, കുവൈറ്റിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ  എന്നിവർ വേദിയിൽ സന്നിദ്ധരായിരുന്നു.

ഇഫ്താർ കമ്മിറ്റി കൺവീനർ ഫൈസൽ.കെ  സ്വാഗതവും അസോസിയേഷൻ ട്രഷറർ വിനീഷ്.പി.വി നന്ദിയും രേഖപ്പെടുത്തി.