തലശ്ശേരിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് സ്ഫോടനം; ഒരാൾക്ക് പരിക്ക്

കണ്ണൂര്‍: തലശ്ശേരി എടത്തിലമ്പലത്ത്
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ
കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ്
സ്ഫോടനം.അപകടത്തിൽ ഒരാൾക്ക്
പരുക്കേറ്റു . കോഴിക്കോട് സ്വദേശി
മനോജ് എന്ന തൊഴിലാളിക്കാണ്
ഇരു കൈകളിലും പരുക്കേറ്റത്.ഇയാളെ
കോഴിക്കോട് മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ
തുടർന്ന് പ്രദേശത്ത് ബോംബ് സ്ക്വാഡ്
പരിശോധന നടത്തുകയാണ്.