വിവാഹ ധൂർത്തും, ആഡംബരവും ഒഴിവാക്കണം; ജി.സുകുമാരൻ നായർ

0
9

ചങ്ങനാശ്ശേരി: വിവാഹ ധൂർത്തും
ആ‍ഡംബരവും കുറയ്ക്കണമെന്ന
ഉപദേശവുമായി എൻഎസ്.എസ്
രംഗത്ത്.സംഘടനയുടെ മുഖപത്രമായ
എൻഎസ്എസ് സർവ്വീസിൽ എഴുതിയ
ലേഖനത്തില്‍ ജനറൽ സെക്രട്ടറി
സുകുമാരൻ നായരാണ് ഉപദേശവുമായി
രംഗത്തെത്തിയിരിക്കുന്നത്. സമൂഹം
നേരിടുന്ന എറ്റവും വലിയ
വെല്ലുവിളികളിലൊന്നാണ് വിവാഹ ധൂർത്തെന്ന് സുകുമാരൻ നായർ
വ്യക്തമാക്കി.
കുടുംബങ്ങൾ കടക്കെണിയി
ലാവുന്നതിനും സാമ്പത്തിക തകർച്ച
നേരിടുന്നതിനും പ്രധാന പ്രശ്നം വിവാഹ ധൂർത്താണ്.ദുരഭിമാനമാണ്
കുടുംബങ്ങളെ വിവാഹ ധൂർത്തിലേക്കു
നയിക്കുന്നതെന്ന് പറയുന്ന സുകുമാരൻ
നായർ സ്വന്തം നിലമറന്നുള്ള ആർഭാടം
കാണിക്കാൻ ശ്രമിക്കുന്നവർക്ക് പിന്നീട്
കടം കയറിയും കിടപ്പാടം നഷ്ടപ്പെട്ടും
ജീവിതം അവസാനിപ്പിക്കേണ്ട
അവസ്ഥയുണ്ടാകുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.
സ്വർണാഭരണങ്ങൾക്കും, വസ്ത്രങ്ങൾ,
വിവാഹ സദ്യ എന്നിവയുടെ കാര്യത്തിൽ
സാമ്പത്തികനില മറന്നുള്ള മത്സരമാണ്
നടത്തുന്നത് . കടം വാങ്ങിയും,കിടപ്പാടം
പണയപ്പെടുത്തിയും മറ്റുള്ളവർക്കൊപ്പം
എത്താൻ ശ്രമിക്കുന്നതാണ് ഇതിന്
കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സമ്പന്നർ ഇക്കാര്യത്തിൽ
മാതൃകയാകാൻ തയ്യാറാകണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു.