ദീപാനിശാന്തിന്റെ കവിതാമോഷണം: കേരളവർമ്മ കോളേജിനോട് യു. ജി. സി വിശദീകരണമാവശ്യപ്പെട്ടു

തൃശ്ശൂർ: ദീപാ നിശാന്തിന്റെ കവിതാ മോഷണക്കേസിൽ കോളേജിന്റെ നിലപാട് എത്രയും പെട്ടെന്ന് വിശദമാക്കണമെന്ന് യു.ജി.സി ആവശ്യപ്പെട്ടു. കേരളവർമ്മ കോളേജ് അധികൃതർക്കാണ് യു.ജി. സി. നോട്ടീസ് അയച്ചത്.

എസ്. കലേഷ് എഴുതി 2011 ൽ പ്രസിദ്ധീകരിച്ച കവിത ദീപാ നിശാന്ത് സ്വന്തം പേരിൽ AKPCT മാഗസീനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ഇതേത്തുടർന്ന് ദീപാനിശാന്ത് കോളേജിലെ ആർട്സ് ഉപേദശക സ്ഥാനം രാജിവെച്ചിരുന്നു.

സംഭവത്തിൽ യു.ജി. സി ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും കോളേജോ സർവ്വകലാശാലയോ ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് എത്രയും പെട്ടെന്ന് വ്യക്തമാക്കണമെന്നും യു.ജി.സിയുടെ റീജിയൻ ഹെഡ് ആയ ഡോ. കെ. സാമ്രാജ്യലക്ഷ്മി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നു.